സംയുക്ത തൊഴിലാളി യൂനിയൻ്റ നേതൃത്വത്തിൽ 23 ന് മാഹി ആർ എ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും
മാഹി: നിത്യോപയോഗ സാധനങ്ങളുടെ വില ക്കയററം കാരണം പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന ശബളം കൊണ്ട് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുക അസാദ്യമായ സഹചര്യമാണ് നിലനിൽക്കുന്നത്. ആയതിനാൽ അടിയന്തരമായി മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ ശബളം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് മാസം മുമ്പ് മാഹിയിലെ ഭരണാധികാരികൾക്കും മെനേജ്മെൻ്റിനും നിവേദനങ്ങൾ നൽകിയിരുന്നു.
എന്നാൽ പ്രശ്നത്തിനുപരിഹാരം കാണാനാവശ്യമായ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇല്ലാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ പണിമുടക്ക് നടത്താൻ നിർബന്ധിതമായിട്ടുള്ളത്.
ഒക്ടോബർ 22 ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തുന്ന തൊഴിലാളികൾ 23 -ാം തിയ്യതി രാവിലെ 11 മണിക്ക് മാഹി അഡ്മിനിസ്റ്റേറ്റർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ മാഹിയിൽ ചേർന്ന സംയുക്ത തൊഴിലാളിയൂനിയൻതൊഴിലാളി യൂനിയൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നവംബർ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഐഎൻടിയുസി നേതാവ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു ടി. സുരേന്ദ്രൻ (സിഐടിയു)സത്യൻ ചാലക്കര കെ.ടി. സത്യൻ (ബിഎംഎസ്) എന്നിവർ പ്രസംഗിച്ചു

Post a Comment