o സംഗീത വിരുന്നിന് തുടക്കമായി
Latest News


 

സംഗീത വിരുന്നിന് തുടക്കമായി

 സംഗീത വിരുന്നിന് തുടക്കമായി



മയ്യഴി തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സംഗീത വിരുന്നിന് തുടക്കമായി. മാഹി ബീച്ചിൽ മാഹി ആരോഗ്യ വകുപ്പിന്റെ സംഗീത ഗ്രൂപ്പിന്റെ ഗാനമേളയോടു കൂടി യാണ് 17 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാർ, മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യ വകുപ്പിലെ പി പി രാജേഷ്, സന്തോഷ് കുമാർ കെ, പ്രജീഷ് വളവിൽ, വിദ്യ, ബിന്ദു സി എച്ച്, സീന എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post