ചോമ്പാല ഹാര്‍ബര്‍ വികസനം
ഉന്നതതല സംഘം സന്ദര്‍ശിച്ചു
ഒഞ്ചിയം : ചോമ്പല ഹാര്‍ബല്‍ മുപ്പത് വര്‍ഷത്തിന് ശേഷം കാര്യമായ യാതൊരു വികസനവും നടക്കാതെ നിലവിലുളള ശോച്യാവസ്ഥ മാറി 31കോടി രൂപയുടെ വികസന പദ്ധതിക്ക് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാവുന്നു .കെ.കെ.രമ എം.എല്‍.എ.വികസന പദ്ധതിക്കുളള പ്രൊജക്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിതിന്‍റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത് . മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ സമ്മര്‍ദ്ദവും ചോമ്പാലിന്‍റെ വികസനത്തിന് സഹായകമായി . ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ ഹാര്‍ബര്‍ വികസനത്തിന് ഫണ്ട് അനുവദിക്കും എന്ന് മുല്ലപ്പളളിക്ക് ഉറപ്പ് നല്‍കിയിരുന്നു. 'ഇങ്ങിനെ മതിയോ ചോമ്പാല ഹാര്‍ബര്‍ ' എന്ന മാതൃഭൂമി ചെയ്ത പരമ്പര ശ്രദ്ധേയമായിരുന്നു. ഫിഷറീസ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ പി.അനീഷ് , ഹാര്‍ബര്‍ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ എം.പി.വിനീത് , അസി.എക്സികുട്ടീവ് എഞ്ചിനിയര്‍ സൗമ്യ , ഗംഗാധരന്‍ , യു.എല്‍.സി.സി.എസ് ഡിസൈന്‍ എഞ്ചിനിയര്‍ കെ.പി.സാമുവല്‍ , കെ.കെ.രമ എം.എല്‍.എ , വിവിധ സംഘടനാ പ്രതിനിധികള്‍ ,രാഷ്ടീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉന്നതതല സംഘത്തിലുണ്ടായി .തുറമുഖ -ടൂറിസം വകുപ്പുകള്‍ ഒരുമിച്ചുളള മാസ്റ്റര്‍ പ്ളാന്‍ ആണ് തയ്യാറാക്കുന്നത് . റോഡ് നവീകരണം , ജെട്ടി നവീകരണം , വല നെയ്ത്ത് ശാല , ലേല പുര , പാര്‍ക്കിങ്ങ് ഏറിയ , ശുചീകരണം , കുടിവെളളം , രാത്രികാല വെളിച്ചം, നിരീക്ഷണ ക്യാമറ , ചുറ്റുമതില്‍ , സോളാര്‍ എനര്‍ജി , പോലീസ് എയ്ഡ് പോസ്റ്റ് , ഹെല്‍ത്ത് സെന്‍റര്‍ തുടങ്ങിയ പദ്ധതികളാണ് ഹാര്‍ബര്‍ വികസനത്തില്‍ പരിഗണിക്കുക . അഞ്ച് കോടി ഉപയോഗിച്ചുളള ഡ്രജിങ്ങ് (പുലിമൂട്ടിലെ മണല്‍ വാരല്‍ ) യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും . അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കല്‍ , ഉപയോഗ ശൂന്യമായ വസ്തുക്കള്‍ മാറ്റല്‍ എന്നിവ ഇതോടൊപ്പം നടക്കും . ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി ശക്തമാക്കും . അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ലീലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാട്ടാണ്ടി പ്രമോദ് ,പി.വി
സുബീഷ് , ഒ.ടി.ബാബു , യു.വി.വിനോദന്‍ , സി.വി അലി , പി.വി.അരവിന്ദന്‍ ,ഷെറിന്‍ കുമാര്‍ ,ജലജ വിനോദ് , പി.ബാബുരാജ് , യു.എ.റഹീം , വി.പി. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment