o വയലാർ - ചെറുകാട് അനുസ്‌മരണം
Latest News


 

വയലാർ - ചെറുകാട് അനുസ്‌മരണം

 വയലാർ - ചെറുകാട് അനുസ്‌മരണം



ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റിൻ്റെയും കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വയലാർ - ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. യങ്ങ് പയനിയേർസ് ഹാളിൽ കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ടുമായ ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പുരോഗമ കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ടി എം ദിനേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം യു ബ്രിജേഷ്, പി വിനീഷ് എന്നിവർ സംസാരിച്ചു. വയലാറിൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തി പി രഘുനാഥ് പുന്നോലിൻ്റെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യ അവതിപ്പിച്ചു.

Post a Comment

Previous Post Next Post