റോഡ് ഗതാഗത യോഗ്യമാക്കണം
മാഹി: ചാലക്കര പി.എം.ടി ഷെഡ് മുതൽ വെസ്റ്റ് പള്ളൂർ കമ്മ്യൂണിറ്റി ഹാൾ വരെയുള്ള റോഡിന്റെ ഇരു വശങ്ങളും എത്രയും വേഗം കോൺക്രീറ്റ് ചെയ്തു തരണമെന്ന് . ആവശ്യപ്പെട്ടുകൊണ്ട് വെസ്റ്റ് പള്ളൂർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അധികൃതർക്ക് നിവേദനം നൽകി
ടാർ ചെയ്തെങ്കിലും, ഇതുവരെയായിട്ടും റോഡിന്റെഇരുവശങ്ങളുംകോൺക്രീറ്റ്ചെയ്യാത്തത് ,വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോയെ ദുഷ്ക്കരമായി.പ്രത്യേകിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾക്കും വൃദ്ധ ജനങ്ങൾക്കും വഴി മാറി നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇരു വശങ്ങളും കുണ്ടും . കുഴികളും കൊണ്ട് ദുർഘടമായിരിക്കുകയാണ്. . പ്രസിഡണ്ട് രാജൻ കെ.പള്ളൂർ, വൈസ് പ്രസിഡണ്ട് സന്തോഷ്, കെ.എൻ എന്നിവർ മുനിസിപ്പാൽ കമ്മീഷണർ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മാഹി എം എൽ എ, മുനിസിപ്പൽ.അസി: എഞ്ചിനീയർ തുടങ്ങിയവരെ കണ്ട് പരാതി നൽകി

Post a Comment