o തെരുവുനായ ആക്രമണം: അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകി
Latest News


 

തെരുവുനായ ആക്രമണം: അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകി

 തെരുവുനായ ആക്രമണം: അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നൽകി



ന്യൂ മാഹി: പഞ്ചായത്തിലെ ഒന്നും പതിനാലും വാർഡുകളിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റ സംഭവത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.


ഒക്ടോബർ 21-ന് ഉണ്ടായ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്. ആക്രമണത്തിനിരയായ മറ്റു നായകൾക്കും പൂച്ചകൾക്കും അടിയന്തരമായി വാക്സിനേഷൻ നൽകണമെന്നും കടിയേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.


സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് കമ്മിറ്റിയുടെ ആരോപണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നടപടി വൈകുന്ന പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.


മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് തഷ്‌രീഫ് ഉസ്സൻമൊട്ട, ഷാഹിദ് എം.,വാർഡ് മെമ്പർമായ ശഹദിയ മധുരിമ, ഹസീന, റഫൽ അഷ്‌റഫ്,  എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post