മത്തിപ്പറമ്പിൽ വച്ച് സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു
മോന്താൽ : ചൊക്ലിക്കടുത്ത മത്തിപ്പറമ്പിൽ വച്ച് സ്കൂട്ടർ യാത്രിക ചരക്ക് ലോറിയിടിച്ച് മരിച്ചു.
വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ [38 ]യാണ് മരണപ്പെട്ടത്.
മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിലെ മുഹമ്മദിന്റെയും , സൈനബയുടെയും മകളാണ്
ഭർത്താവ്: ഫൈസൽ [ ഒമാൻ ]
മക്കൾ : ഫിദ, ഫർഹാൻ, ഫൈസാൻ
സഹോദരങ്ങൾ: ഹാരിസ് [ഖത്തർ ], സിദ്ദീഖ് [ഖത്തർ ] , റിയാസ് [ദുബൈ ], റയീസ് [ദുബൈ ] , റാഫിഖ് [ ഖത്തർ ]
ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം
മകളുടെ സ്ക്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക് ഭാഗത്തു നിന്നും വരികയായിരുന്ന ചരക്ക് ലോറി സ്ക്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു
സ്കൂട്ടറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ചരക്ക് ലോറി സമീപത്തെ വീട്ടുമതിലിനും വൈദ്യുതി തൂണിലും ചെന്നിടിച്ചാണ് നിന്നത്.
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ
ഖബറടക്കം നാളെ ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടക്കും
Post a Comment