o മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് തുടക്കം*
Latest News


 

മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് തുടക്കം*

 *മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് തുടക്കം*



പള്ളൂർ: മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. മേള ഉദ്ഘാടനം ചെയ്തു. ചീഫ് എജുക്കേഷൻ ഓഫീസർ എം.എം. തനൂജ അധ്യക്ഷത വഹിച്ചു.

സമഗ്ര ശിക്ഷ എ.ഡി.പി.സി. പി. ഷിജു ആശംസ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ആർ. ഗായത്രി സ്വാഗതവും ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ നന്ദിയും പറഞ്ഞു.

മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽനിന്നായി 180ഓളം വിദ്യാർഥികളും ആറ് അധ്യാപക മത്സരാർഥികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഭാഗമായി വിദ്യാർഥികൾക്കായി ശാസ്ത്രക്വിസ് മത്സരവും നടത്തി. മൂന്ന് ദിവസം നീളുന്ന ശാസ്ത്രമേള ഒക്ടോബർ 31ന് സമാപിക്കും. മേഖലാതല മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.



Post a Comment

Previous Post Next Post