ഗ്യാനേഷ്കുമാറിൻ്റെ രാജി : മുക്കാളിയിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
അഴിയൂർ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ടു മുക്കാളി ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പ് വരുത്തണമെന്ന് പ്രതിഷേധ തെരുവ് ആവശ്യപ്പെട്ടു. യു. ഡി. എഫ് , ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ തെരുവ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ. റഹീം അധ്യക്ഷത വഹിച്ചു.
മുന്നണി നേതാക്കളായ പി.ബാബുരാജ്, വി.കെ. അനിൽകുമാർ,ഇ. ടി. അയ്യൂബ്, പി.പി. ഇസ്മായിൽ, പ്രദീപ് ചോമ്പാല, വി.പി. പ്രകാശൻ, ഹാരിസ് മുക്കാളി, എം ഇസ്മായിൽ, കെ.പി രവീന്ദ്രൻ, കെ.പി വിജയൻ, സി. സുഗതൻ എന്നിവർ സംസാരിച്ചു.

Post a Comment