*ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കണം: ഐ.എൻ.ടി.യു.സി.*
ന്യൂമാഹി: ന്യൂമാഹി ഡിവിഷൻ ഐ.എൻ.ടി.യു.സി. ഓട്ടോ തൊഴിലാളി യൂണിയന്റെ വാർഷിക ജനറൽ ബോഡി യോഗം പരിമഠം കോൺഗ്രസ് ഓഫീസിൽ വച്ച് നടന്നു.
സി. സത്യാനന്ദന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ഗുരുദാസൻ യോഗം ഉദ്ഘാടനം ചെയ്തു.
ഓട്ടോറിക്ഷ മിനിമം ചാർജ് 50 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും 15 മിനിറ്റ് വെയിറ്റിംഗ് ചാർജ് 25 രൂപയായും വർധിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി വിപിനേഷ് എസ്.പി. (പ്രസിഡന്റ്), അബ്ദുൽ ഖാദർ കെ.എം. (സെക്രട്ടറി), ശ്രീജിത്ത് വി.കെ. (വൈസ് പ്രസിഡന്റ്), ബാബുരാജ് കെ.പി. (ജോയിന്റ് സെക്രട്ടറി), സി. സത്യാനന്ദൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി എം.കെ. പ്രദീപൻ, കെ.പി. വിനോദൻ, കെ.പി. പ്രദീപൻ, പി.പി. പ്രദീപൻ എന്നിവരെയും തിരഞ്ഞെടുത്തു.
പി.പി. പ്രദീപൻ, എം.പി. മനോജ്, വിപിനേഷ് എസ്.പി. എന്നിവർ സംസാരിച്ചു. കെ.പി. വിനോദൻ സ്വാഗതവും ഖാദർ നന്ദിയും പറഞ്ഞു.

Post a Comment