*വടകര ഗൈനക് ക്ലബ്ബിന് പുതിയ ഭാരവാഹികൾ:* ഡോ. ദീപ്തി പ്രസിഡന്റ്, ഡോ. അതുൽ ചന്ദ്രൻ സെക്രട്ടറി, ട്രഷററായി ഡോ. ഷബ്നം.
*വടകര:* വടകര ഗൈനക് ക്ലബ്ബിന്റെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വടകര ഹോട്ടൽ ഗോൾഡൻ കൗച്ചിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.
പ്രസിഡന്റായി ഡോ. ദീപ്തി രാജ്, സെക്രട്ടറിയായി ഡോ. അതുൽ ചന്ദ്രൻ, ട്രഷററായി ഡോ. ഷബ്നം എന്നിവർ ചുമതലയേറ്റു.
വടകരയിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകളുടെയും ഗർഭിണികളുടെയും ആരോഗ്യ സംരക്ഷണം, ബോധവൽക്കരണ ക്ലാസുകൾ, തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ (CME), വനിതാ-ശിശുക്ഷേമ പ്രവർത്തനങ്ങൾ എന്നിവ വരും വർഷത്തിൽ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ക്ലബ്ബിലെ അംഗങ്ങളായ പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു.

Post a Comment