o ദേശീയപാത പ്രശ്നങ്ങള്‍ പരിഹരിച്ച് പണി വേഗത്തിലാക്കണം - മുല്ലപ്പളളി രാമചന്ദ്രന്‍
Latest News


 

ദേശീയപാത പ്രശ്നങ്ങള്‍ പരിഹരിച്ച് പണി വേഗത്തിലാക്കണം - മുല്ലപ്പളളി രാമചന്ദ്രന്‍

 ദേശീയപാത പ്രശ്നങ്ങള്‍ പരിഹരിച്ച് പണി വേഗത്തിലാക്കണം - മുല്ലപ്പളളി രാമചന്ദ്രന്‍ 



ചോമ്പാല :ദേശീയപാത 66 ല്‍ അഴിയൂര്‍ -വെങ്ങളം റീച്ചില്‍ പണി തുടങ്ങിയിട്ട് നാല് വര്‍ഷമായിട്ടും ഇന്നും ജനങ്ങള്‍ യാത്രാ ദുരിതം നേരിടുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച് പണി പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.1838 കോടി രൂപക്ക്  കരാര്‍ ഏറ്റെടുത്ത അദാനി പകുതി തുകക്ക്    വാഗഡ് കമ്പിനിക്ക് ഉപകരാര്‍ നല്‍കി പണി ഇഴഞ്ഞ് നീങ്ങുകയാണ് . ആശുപത്രി ,എയര്‍പോര്‍ട്ട് തുടങ്ങിയ അടിയന്തിര യാത്രക്കാര്‍ മണിക്കൂറുകള്‍  ഗതാഗത കുരുക്കില്‍ കുടുങ്ങി പ്രയാസമനുഭവിക്കുകയാണ് . .  അത്യാവശ്യമുളള പലയിടങ്ങളിലും അടിപാതകള്‍ ഏറെ വൈകിയാണ് പരിഗണിച്ചത്, ചോമ്പാല ഹാര്‍ബര്‍ റോഡ് , അഴിയൂര്‍ മൃഗാശുപത്രി  തുടങ്ങിയ വലിയ പ്രധാന്യമുളള ഇടങ്ങളില്‍ ഇനിയും അടിപാത പരിഗണിക്കാതെ കിടക്കുന്നു. അശാസ്ത്രീയമായ നിര്‍മ്മാണം കാരണം  മീത്തലെ മുക്കാളിയില്‍ നാല് തവണയാണ് മണ്ണിടിച്ചല്‍ ഉണ്ടായത് . ഇരു വശങ്ങളിലും സര്‍വ്വീസ് റോഡുകള്‍ പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post