*ഓണനിലാവിൽ ഒത്തുചേർന്ന് വിമുക്തഭടന്മാർ; മാഹിയിൽ ഓണാഘോഷം*
മാഹി: നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി മാഹി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എക്സ്-സർവീസ്മെൻ ഹാളിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് പി. കെ. സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ മുതിർന്ന വിമുക്തഭടൻ കെ. ബാലൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കേണൽ വിനോദ് ഓണസന്ദേശം നൽകി.
മുൻ പ്രസിഡന്റ് കെ. വിജയൻ, വനിതാ ഫോറം പ്രസിഡന്റ് രഷിത, ജയപ്രകാശ്, നളിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മോഹനൻ കിടാവ് സ്വാഗതവും കെ. ബാലൻ നായർ നന്ദിയും പറഞ്ഞു.
തുടർന്ന് തിരുവാതിര, കരോക്കെ ഗാനങ്ങൾ ഉൾപ്പെടെയുള്ള കലാകായിക പരിപാടികൾ അരങ്ങേറി. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഒത്തുചേർന്ന ആഘോഷത്തിന് ഓണസദ്യയും ഒരുക്കിയിരുന്നു.

Post a Comment