സന്നദ്ധപ്രവർത്തകർ കോവുക്കൽ നടപ്പാത ശുചീകരിച്ചു:
കാടുമൂടിയ വഴി ഇനി സുഗമമായ യാത്രാപാത
വാർഡിലെ കാടുമൂടി യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്ന കോവുക്കൽ നടപ്പാത വാർഡ് മെമ്പറുടെ നേതൃത്വത്തിലും പരിസരവാസികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടും കൂടി ശുചീകരിച്ച് സഞ്ചാരയോഗ്യമാക്കി.
നീണ്ടനാളുകളായി കാടുപിടിച്ച് പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമായിരുന്ന ഈ നടപ്പാത യാത്രചെയ്യുവാൻ പ്രദേശവാസികൾക്ക് വലിയ വെല്ലുവിളിയായിരുന്നു. കാടുകൾ വെട്ടിമാറ്റി, വഴിയിലെ തടസ്സങ്ങൾ നീക്കി പാത പൂർണ്ണമായും വൃത്തിയാക്കിയാണ് ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുത്തത്.
വാർഡ് മെമ്പർ നേരിട്ട് നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും സജീവമായി പങ്കെടുത്തു. നാടിന്റെ വികസനത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ഇത്തരം ജനകീയ കൂട്ടായ്മകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ അറിയിച്ചു. മാതൃകാപരമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ വാർഡ് വികസനസമിതി കൺവിനർ ശശിധരൻ തോട്ടത്തിൽ, സുബിഷ്കോവുക്കൽ,സുശാന്ത് ഈച്ചി ചപ്പാരത്ത് സഗേഷ് നെയ്യൂർ വയൽ കുനി , പ്രവീൺ പുലരി, ബബിഷ് തോട്ടത്തിൽ താഴെകുനി, പവിത്രൻ ഷൈലജ, ഷിനോജ് കുഞ്ഞിപ്പറമ്പത്ത്, ഷീജ കോവുക്കൽ, ഷിനോജ് നാമത്ത്, ജിതിൻ കരുവയൽകുനിയിൽ വീജേഷ് ഡ്രീംസ് എന്നിവർക്ക് വാർഡ് മെമ്പർ നന്ദിഅറിയിച്ചു അതോടൊപ്പം ലഘു ഭക്ഷണം നൽകിയ മുരളി അടിയേരിക്കും കുടുംബത്തിനും പ്രത്യേക നന്ദി അറിയിച്ചു

Post a Comment