o സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
Latest News


 

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

 സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.



പള്ളൂർ: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിലെ നിർത്തിവെച്ച നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്നും പ്രദേശത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പള്ളൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.


​ഈസ്റ്റ് പള്ളൂരിൽ വെച്ചു നടന്ന പ്രതിഷേധ ധർണ്ണ 

​ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അഗം കിരൺ കരുണാകരൻ,ഉത്ഘാടനം ചെയ്തു.


ബൈപ്പാസ് നിർമ്മാണം മന്ദഗതിയിലായതും നിലച്ചതും പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ടെന്നും, വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉടൻ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.


മേഖല സെക്രട്ടറി ടി കെ രാഗേഷ്,മേഖല പ്രസിഡന്റ് ഷറഫ്രാറസ്,റോഷിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post