o കേറ്റിൽ പാസ് വിഷയം സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തി കെ.കെ രമ എം എൽ എ
Latest News


 

കേറ്റിൽ പാസ് വിഷയം സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തി കെ.കെ രമ എം എൽ എ

 കേറ്റിൽ പാസ് വിഷയം സർക്കാറുകളുടെ
ശ്രദ്ധയിൽപ്പെടുത്തി കെ.കെ രമ എം എൽ എ



മാഹി: ചോമ്പാൽ ബ്ലോക്കോഫീസിന് സമീപം.കേറ്റിൽ അണ്ടർപ്പാസ്  അനുവദിക്കണമെന്ന   ജനകീയ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി  കെ കെ രമ എം എൽ എ പറഞ്ഞു. അണ്ടർ പാസ് വിഷയം ജില്ല വികസന സമിതിയിലും  അണ്ടർ പാസ് വിഷയം ഉന്നയിച്ചതായി അവർ പറഞ്ഞു.കേറ്റിൽ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മുപ്പത്തി എട്ടാം ദിനത്തിലെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവർ.സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു കൺവീനർ വി.കെ അനിൽകുമാർ  ജനപ്രതിനിധികളായ ശ്രീകല വി എൻ പി കവിത അനിൽകുമാർ , ടി.ടി രജനി, കെ കെജയചന്ദ്രൻ സാമൂഹിക രാഷ്ട്രിയ സംഘടന പ്രതിനിധികളായ പി ബാബുരാജ്, എം.പി ബാബു, യു.എ റഹീം, വി പി പ്രകാശൻ , പ്രദീപ് ചോമ്പാല , കെ പി വിജയൻ വിപി ലീനിഷ്,,ഒ ബാലൻ, ടി ടി പത്മനാഭൻ , സി സുഗതൻ , പി.കെ പ്രീത, സി കെ സുജിത്ത്  അജയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു 


Post a Comment

Previous Post Next Post