*മാഹി ഇലക്ഷൻ ഓഫീസിലേക്ക് കോൺഗ്രസ് ജനകീയ മാർച്ച്*
മാഹി: ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നിന് മാഹി ഇലക്ഷൻ ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തും. രാവിലെ 10ന് മാഹി മുനിസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് കവ്വായി ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും വോട്ടവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. മുൻമന്ത്രി ഇ. വത്സരാജ്, മുൻ എംഎൽഎ രമേശ് പറമ്പത്ത് തുടങ്ങിയവർ പങ്കെടുക്കും.

Post a Comment