o ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Latest News


 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു



മാഹി : യുവതലമുറയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാഹി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 


ക്ലബ്‌ ഹാളിൽ വെച്ച് നടന്ന പരിപാടി ക്ലബ്‌ വൈസ് പ്രസിഡൻഡും തലശ്ശേരി നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടറുമായ അനിൽ വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.


പ്രശസ്ത മൈൻഡ് റീഡർ,  മെന്റാലിസ്റ്റ്,  ഹിപ്നോട്ടിസ്റ്റ് (വേൾഡ് റെക്കോർഡ് ഹോൾഡർ ) സുരഭിരാജ് ടി പി 

ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികളും യുവാക്കളും ലഹരിയുടെ കെണിയിൽ പെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ക്ലാസെടുത്തു.


ക്ലബ്‌ പ്രസിഡന്റ്‌ നികിലേഷ് കെ സി അധ്യക്ഷതവഹിച്ച ചടങ്ങിൽ ക്ലബ്‌ സെക്രട്ടറി ജയരാജൻ അടിയേരി ‌ സ്വാഗതവും വിനയൻ പുത്തലം  നന്ദിയും രേഖപ്പെടുത്തി. 


ശ്രീകുമാർ ബാനു സുരഭിരാജിന് മാഹി സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം സമർപ്പിച്ചു


നിരവധി ആളുകൾ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post