o പള്ളൂർ ഗവ. ആശുപത്രിയിൽ അത്യാധുനിക വാട്ടർ കൂളർ സമർപ്പിച്ചു
Latest News


 

പള്ളൂർ ഗവ. ആശുപത്രിയിൽ അത്യാധുനിക വാട്ടർ കൂളർ സമർപ്പിച്ചു


* പള്ളൂർ ഗവ. ആശുപത്രിയിൽ അത്യാധുനിക വാട്ടർ കൂളർ സമർപ്പിച്ചു*



പള്ളൂർ: വേദനിക്കുന്നവർക്ക് സാന്ത്വനമേകിയും ആതുരസേവന രംഗത്ത് സ്നേഹത്തിന്റെ തണൽവിരിച്ചും ശ്രദ്ധേയമായ പള്ളൂർ സി.എച്ച് സെന്റർ കാരുണ്യത്തിന്റെ വഴിയിൽ മറ്റൊരു മാതൃക കൂടി തീർത്തു. പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദാഹജലമൊരുക്കുന്നതിനായി സി.എച്ച് സെന്റർ സ്ഥാപിച്ച അത്യാധുനിക വാട്ടർ കൂളർ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

സൗദിയിൽ മരണപ്പെട്ട സഹോദരിയുടെ ഓർമയ്ക്കായി കുടുംബം നൽകുന്ന രണ്ടാമത്തെ വാട്ടർ കൂളറാണിത്.

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി പള്ളൂർ സി.എച്ച് സെന്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് വലിയ വെളിച്ചമാണെന്ന് അഡ്വ. ടി. അശോക് കുമാർ പറഞ്ഞു. ആശുപത്രികളിലെത്തുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാനും വീടുകളിൽ ആശ്രയമറ്റവർക്ക് മരുന്നും പരിചരണവും എത്തിക്കാനും സി.എച്ച് സെന്റർ നടത്തുന്ന നിസ്വാർഥ സേവനങ്ങൾ നാടിന്റെ നന്മയുടെ അടയാളമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങാരോത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സയിബുന്നിസ ബീഗം, മെഡിക്കൽ ഓഫീസർ ഡോ. പുഷ്പ ദിനരാജ്, ഡോക്ടർമാരായ അഷിത, ജിഷ്മ, നമിത ജയരാജ്, ശ്രീദേവി പ്രസിത എന്നിവർ ആശംസകൾ നേർന്നു.

മുൻ സംസ്ഥാന ട്രഷറർ എം.പി. അഹമ്മദ് ബഷീർ, ഐ.യു.എം.എൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് പി.ടി.കെ, മുൻ മുനിസിപ്പൽ കൗൺസിലർ വടക്കൻ ജനാർദ്ദനൻ (സി.പി.എം), ദുബായ് മാഹി കെ.എം.സി.സി ട്രഷറർ ഫസൽ പന്തക്കൽ, സൗദി കെ.എം.സി.സി നേതാവ് നസീർ, മാഹി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ, യൂത്ത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷമീൽ കാസിം, ജൈസൽ പന്തക്കൽ, ലത്തീഫ് പി.പി, ബഷീർ ഉസ്മാൻ (ബച്ചിക്ക), അബുട്ടി മാഹി തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post