o വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം കന്നി സംക്രമ മഹോത്സവം 14 ന് കൊടിയേറ്റം
Latest News


 

വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം കന്നി സംക്രമ മഹോത്സവം 14 ന് കൊടിയേറ്റം

 *വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം കന്നി സംക്രമ മഹോത്സവം 14 ന് കൊടിയേറ്റം*



മാഹി :വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ  കന്നി സംക്രമ മഹോത്സവം 14 മുതൽ 18 വരെ കൊണ്ടാടും

14 ന് തിങ്കളാഴ്ച്ച പകൽ 10 നും 10.30 നും മദ്ധ്യേ   ക്ഷേത്ര കർമ്മി രമേശൻ്റെ കാർമ്മികത്വത്തിൽ തറവാട്ട് കാരണവർ എൻ ജയരാജ് കൊടിയേറ്റും


അന്നേദിവസം രാവിലെ 5.30 ന് ദീപാരാധനയും ശേഷം ഗണപതി ഹോമവും ഉണ്ടായിരിക്കും


രാത്രി 7.30 സംഗീതാർച്ചന,8 മണിക്ക് മെഗാ തിരുവാതിര, ശേഷം ദേശവാസികളുടെ കലാവിരുന്ന് "നാട്ടരങ്ങ്" എന്നിവ ഉണ്ടായിരിക്കും


15 ന് ചൊവ്വാഴ്ച്ച

രാത്രി 7.30 ന് ശ്രീ കുറുംബ ടീം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള

ശേഷം തൃശൂർ വാണിയംപാറ നാടൻ പാട്ടു കൂട്ടം അവതരിപ്പിക്കുന്ന  നാടൻ കലാമേള "കൈതോല" അരങ്ങേറും


16 ബുധനാഴ്ച്ച വൈകീട്ട് 4.30 ന് ശ്രീ കുറുംബ ഭജൻസ് ഭജന അരങ്ങേറ്റം


രാത്രി 7.30 ന് ഭജന


രാത്രി 9 ന് സാംസ്‌കാരിക സമ്മേളനം മാഹി എം എൽ എ അഡ്വ.ടി അശോക് കുമാർ ഉദ്ഘാടനം ചെയ്യും


രാത്രി പത്തു മണിക്ക് പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്


17 ന് വ്യാഴാഴ്ച്ച പകൽ 12ന് പാൽ എഴുന്നള്ളത്ത്

ശേഷം പൊങ്കാല

1 മണിക്ക് സമൂഹ സദ്യ

ഉച്ചയ്ക്ക് 2ന് ഭജന

പ്രഭാഷണം 

വൈകീട്ട് അഞ്ചിന് വാൾ എഴുന്നള്ളത്ത്

രാത്രി 11 ന് ഗുരുസി തർപ്പണം


18 ന് രാവിലെ 11 മണിക്ക് ഗുരുവിൻ്റെ പുറപ്പാട്

11.30 ന് പൊട്ടൻ ദൈവത്തിൻ്റെ  പുറപ്പാട്

ഉച്ചയ്ക്ക് 1 ന് കരിയടി

ശേഷം കൊടിയിറക്കം

Post a Comment

Previous Post Next Post