o സന്നദ്ധ രക്തദാന ക്യാമ്പും, ഫയർ & റസ്‌ക്യൂ ക്ലാസ്സും നടന്നു.*
Latest News


 

സന്നദ്ധ രക്തദാന ക്യാമ്പും, ഫയർ & റസ്‌ക്യൂ ക്ലാസ്സും നടന്നു.*

 *സന്നദ്ധ രക്തദാന ക്യാമ്പും, ഫയർ & റസ്‌ക്യൂ ക്ലാസ്സും നടന്നു.*



കോറോത്തു റോഡ് കൂട്ടായ്മയും BDK തലശ്ശേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോറോത്തു റോഡ് കൂട്ടായ്മയും BDK തലശ്ശേരിയും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിന് വേണ്ടി രണ്ടാമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9:30 മുതൽ അഴിയൂർ സെൻട്രൽ എൽ.പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ശ്രീജിത്ത് പടിക്കലിന്റെ അദ്ധ്യക്ഷതയിൽ അഴിയൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ക്യാമ്പിന്റെ ഡോ: സുക്ഫാന ഷമീറ ഉദ്ഘാടനം നിർവ്വഹിച്ചു. പി ശ്രീധരൻ, ഫൗസിയ ചാത്തോത്ത്, ഷീബ അനിൽ, വഫാ ഫൈസൽ, ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി, ബി ഡി കെ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി,LP സ്കൂൾ മാനേജർ സുധാകരൻ, ഡോ:ആകാഷ് മലബാർ കാൻസർ സെന്റർ, എന്നിവർ സംസാരിച്ചു. വടകര ഫയർ& റസ്ക്യൂ ഓഫീസർ അനീഷ് ക്ലാസെടുത്തു. നീതി ലാഭിന്റെ ബിപി ഷുഗർ സൗജന്യ പരിശോധനയും നടന്നു.ശ്രീജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അജിത്ത് ചെറിയത്ത് സ്വാഗതവും, അനിഷ ആനന്ദസദനം നന്ദിയും പറഞ്ഞു.


രക്തദാന ക്യാമ്പിന് റോജി, സാഹിറ, ബിഡികെ സംസ്ഥാന കമ്മിറ്റി അംഗം റയീസ് മാടപ്പീടിക എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post