*പോണ്ടിച്ചേരി കേരള സമാജം: ഓണം കുടുംബ സൗഹൃദമേള 26, 27 തീയതികളിൽ നടക്കും*
പോണ്ടിച്ചേരി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കുടുംബ സൗഹൃദമേള 2026, സെപ്റ്റംബർ 26, 27 തീയതികളിൽ പോണ്ടിച്ചേരി പ്രോവിഡൻസ് മാളിന് സമീപമുള്ള സെന്റ് ആന്റണീസ് മഹലിൽ വെച്ച് നടക്കും. സെപ്റ്റംബർ 26ന് പൂക്കള മത്സരം, വടംവലി മത്സരം തുടങ്ങി വിവിധ മത്സരങ്ങളും മറ്റ് കലാ പരിപാടികളും ഉണ്ടായിരിക്കും.
സെപ്റ്റംബർ 27ന് രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പുതുച്ചേരി ലെഫ്. ഗവർണർ കൈലാഷ്നാഥൻ, അഡ്വ.ടി.അശോക് കുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് മലയാളം മിഷൻ പോണ്ടിച്ചേരി ചാപ്റ്ററിന്റെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വൈകുന്നേരം 3 മണി മുതൽ മെഗാ മ്യൂസിക്കൽ ഷോ നടക്കുമെന്ന് സംഘാടക സമിതി കൺവീനർമാരായ സിഗേഷ്, രതീഷ് കുമാർ എന്നിവർ അറിയിച്ചു.

Post a Comment