o ചോമ്പാല ഹാര്‍ബര്‍റോഡ് അടിപാത ദേശീയപാത ഓഫീസ് ധര്‍ണ്ണ നടത്തി
Latest News


 

ചോമ്പാല ഹാര്‍ബര്‍റോഡ് അടിപാത ദേശീയപാത ഓഫീസ് ധര്‍ണ്ണ നടത്തി

 ചോമ്പാല ഹാര്‍ബര്‍റോഡ് അടിപാത 
ദേശീയപാത ഓഫീസ് ധര്‍ണ്ണ നടത്തി



കോഴിക്കോട് : ദേശീപാതയില്‍ ചോമ്പാല ഹാര്‍ബര്‍ റോഡിന്  അടിപാത ആവശ്യപ്പെട്ട് ജനകീയ സമരസമിതി കോഴിക്കോട് ദേശീപാത പ്രൊജക്ട് ഡയറക്ടറുടെ ഓഫീസ് ധര്‍ണ്ണ പാറക്കല്‍ അബ്ദുളള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാന ഹാര്‍ബറുകളില്‍ ഒന്നായ ചോമ്പാല പ്രദേശത്തിന്‍റെ പ്രാധാന്യം മനസിലാക്കി അടിപാത അനുവദിക്കണമെന്ന്  പാറക്കല്‍ ആവശ്യപ്പെട്ടു. ഷാഫിപറമ്പില്‍ എം.പി.ബന്ധപ്പെട്ട് സമര നേതാക്കള്‍ക്ക് പി.ഡിയുമായി ചര്‍ച്ചക്കുളള അവസരം ഒരുക്കി. പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ലീല അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സിബി ,,ബ്ളോക്ക് അംഗം രജനി , അനിത പിലാക്കണ്ടി , ഹാരിസ് മുക്കാളി , പി.കെ.പ്രീത ,   ഷംസീര്‍  ചോമ്പാല , ജയപ്രകാശ് മാരാം വീട്ടില്‍ ,പി.കെ.പ്രകാശന്‍ , ആനിക്കല്‍ സുരേഷ് ,ഇ.കെ.രാജന്‍ , മിനി ചന്ദ്രകാന്ത് , സുധിസ്നേഹം തുടങ്ങിയവര്‍ സംസാരിച്ചു.

.

Post a Comment

Previous Post Next Post