o തെരുവീഥികളെ അമ്പാടിയാക്കി, മയ്യഴിപ്പുഴയോരം യമുനാ തീരമാക്കി ഉണ്ണിക്കണ്ണന്മാരുടെ ലീലാവിലാസങ്ങൾ
Latest News


 

തെരുവീഥികളെ അമ്പാടിയാക്കി, മയ്യഴിപ്പുഴയോരം യമുനാ തീരമാക്കി ഉണ്ണിക്കണ്ണന്മാരുടെ ലീലാവിലാസങ്ങൾ

 *തെരുവീഥികളെ അമ്പാടിയാക്കി, മയ്യഴിപ്പുഴയോരം യമുനാ തീരമാക്കി ഉണ്ണിക്കണ്ണന്മാരുടെ ലീലാവിലാസങ്ങൾ* 



മാഹി: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ  ആയിരങ്ങളുടെ അകമ്പടിയോടെ പരിമഠത്ത് നിന്നും പുറപ്പെട്ട  ഉണ്ണിക്കണ്ണന്മാരെയും, വൃന്ദാവനരാധകളെയും ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് വീഥികളിൽ ഉണ്ടായിരുന്നത്


  ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം മാഹി മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാശോഭായാത്രയ്ക്ക് പരിമഠത്ത് നടന്ന പതാക കൈമാറ്റച്ചടങ്ങോടെയാണ് തുടക്കമായത്.



ഇതൾ ശ്രാവണ എന്നിവർ അവതരിപ്പിച്ച പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം

 എഴിമല നാവിക അക്കാദമി പ്രൊഫസർ രതീഷ് വി.വി. ചടങ്ങ്  പതാക കൈമാറി ഉദ്ഘാടനം ചെയ്തു




തുടർന്ന് പരിമഠത്തുനിന്ന് ആരംഭിച്ച ശോഭായാത്ര മാഹി പാലം, മാഹി മെയിൻ റോഡ്, മുൻസിപ്പൽ ഓഫീസ് വഴി പാറക്കൽ അമ്പലപറമ്പിൽ സമാപിച്ചു.


ചെണ്ടമേളം, പഞ്ചാരിമേളം,  ഭജനസംഘങ്ങൾ, മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ  14 ഓളം നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തം എന്നിവ ശോഭായാത്രയ്ക്ക് മിഴിവേകി. 

ചടങ്ങിൽ വിജയൻ പൂവച്ചേരി അധ്യക്ഷനായി. അഡ്വ. അശോകൻ നെല്ലിയൊട്ടിൽ സ്വാഗതം പറഞ്ഞു. 

 തീർത്ഥ ജന്മാഷ്ടമി സന്ദേശം നൽകി. 


പ്രദീഷ് പരിമഠം, സുനീഷ് കെ.പി., ദിനേശൻ അങ്കവളപ്പിൽ, സത്യൻ കുനിയിൽ, കാട്ടിൽ ശശിധരൻ, ടി സായന്ത്, സബിത്ത് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.





















Post a Comment

Previous Post Next Post