*മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ മെഗാ
സെപ്റ്റംബർ 30-ന്
തൊഴിൽ മേള -
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു
മാഹി: പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30-ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 'എലിവേറ്റ് 2K26' എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ തൊഴിൽ മേള രാവിലെ 9:30 മുതൽ കോളേജ് ക്യാമ്പസ്സിനകത്ത് വെച്ചാണ് നടക്കുക. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെ അന്നേദിവസം തന്നെ ജോലി ലഭിക്കാനുള്ള സുവർണ്ണാവസരവുമുണ്ട്. ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയ എല്ലാ മേഖലകളിലെയും ഉദ്യോഗാർത്ഥികൾക്കും, പ്രവൃത്തിപരിചയമുള്ളവർക്കും, ആദ്യമായി ജോലി തിരയുന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. 500 രൂപയാണ് പ്രവേശന ഫീസ്. കൂടുതൽ വിവരങ്ങൾക്കും, പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി +91 7736634364 അല്ലെങ്കിൽ +91 9447038271 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment