o ചിങ്ങപ്പുലരിയിൽ ഭക്തിസാന്ദ്രമായി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം; കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു*
Latest News


 

ചിങ്ങപ്പുലരിയിൽ ഭക്തിസാന്ദ്രമായി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം; കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു*

 *ചിങ്ങപ്പുലരിയിൽ ഭക്തിസാന്ദ്രമായി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം; കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു*



ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസാചരണത്തിന് തുടക്കമായി. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 17 വരെ ഒരു മാസം നീളുന്ന ചിങ്ങമാസാചരണത്തിന്റെ ഭാഗമായി ദിവസവും രാവിലെ 6 മുതൽ 6.30 വരെ ക്ഷേത്രത്തിൽ കൃഷ്ണപ്പാട്ട് പാരായണം നടക്കും.

രേണുക വിനയനും ഷാജീഷ് സി.ടി.കെ.യും പാരായണത്തിന് നേതൃത്വം നൽകും.

ചിങ്ങമാസാത്തിൽ ക്ഷേത്രത്തിൽ ഭക്തന്റെ വഴിപാടായി കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.





Post a Comment

Previous Post Next Post