o മാഹിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു
Latest News


 

മാഹിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു

 *മാഹിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു*



മാഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പള്ളൂർ ടൗണിൽ പ്രഭാത ഭേരിയും തുടർന്ന് പള്ളൂർ ഇന്ദിരാ ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.


യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ മേഖലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ., ജിജേഷ് കുമാർ ചാമേരി, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, ഷെജിൻ കെ.ടി. തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post