o സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ന്യൂ മാഹി വില്ലേജ് ഓഫീസിന് മുന്നിൽ സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു
Latest News


 

സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ന്യൂ മാഹി വില്ലേജ് ഓഫീസിന് മുന്നിൽ സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു


 *സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ന്യൂ മാഹി വില്ലേജ് ഓഫീസിന് മുന്നിൽ സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു*




സാമൂഹിക സുരക്ഷാ പെൻഷൻ അട്ടിമറിയിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ന്യൂ മാഹി വില്ലേജ് ഓഫീസിന് മുന്നിൽ സിപിഐഎം ന്യൂ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സാമൂഹിക സുരക്ഷാ പെൻഷനുകൾ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നത് നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക പെൻഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടി സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. വി കെ രത്നാകരൻ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സി കെ പ്രകാശൻ, എസ് കെ വിജയൻ, പി പി രഞ്ജിത്ത്, സി കെ റീജ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post