കെ അനിൽ കുമാറിനെ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു
ടാഗോർ ലൈബ്രറി & റീഡിംങ്ങ് പ്രസിഡൻ്റും, പുന്നോൽ സർവ്വീസ് ബേങ്ക് പ്രസിഡൻ്റും, മുൻ ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ അനിൽ കുമാറിനെ ടാഗോർ ലൈബ്രറി ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. വായനശാല പ്രസിഡൻ്റ് ശ്രീ. എസ് കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പാൽ മുൻ ചെയർമാൻ ശ്രീ.സി കെ രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ . അർജുൻ പവിത്രൻ,ഏടന്നൂർ മഠം സിക്രട്ടറി ശ്രീ. എം പ്രശാന്തൻ സംസാരിച്ചു.വായനശാല സിക്രട്ടറി ശ്രീ.പി പി രഞ്ചിത്ത് സ്വാഗതവും ചിത്ര രചന മത്സര വിജയികൾക്ക് വാർഡ് മെമ്പർ ശ്രീമതി .പ്രീജ കെ സമ്മാന ദാനവുംനിർവ്വഹിച്ചു. ലൈബ്രേറിയൻ ശ്രീമതി. ഫെമിന ടി നന്ദി രേഖപ്പെടുത്തി.

Post a Comment