കുഞ്ഞിപ്പുര റസിഡൻസ് അസോസിയേഷൻ പുരസ്ക്കാര ജേതാക്കളെ ആദരിച്ചു.
മാഹി: കുഞ്ഞിപ്പുര റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. പുരസ്ക്കാരം നേടിയ ചെമ്പ്ര ഗവ. എൽ.പി. സ്ക്കൂളിലെ പ്രഥമാധ്യാപിക എ.വി. സിന്ധുവിനെ യോഗത്തിൽ ആദരിച്ചു. അസോസിയേഷൻ കുടുംബത്തിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരെ അനവസരത്തിൽ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടു. സി.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സഹിത രമേശ്, പി.ടി.ദേവരാജ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവഹികളായി യതീഷ് കുമാർ (പ്രസിഡൻ്റ്), ബെന്നി മാത്യൂസ്, ഗിരീശൻ (വൈസ് പ്രസിഡൻ്റുമാർ) കെ.എം.പീതാംബരൻ (ജന: സെക്രട്ടറി), കെ.ഇബ്രാഹിം, കെ.
നിമിഷ, സുശാന്ത് (ജോ. സെക്രട്ടറിമാർ
) പി.ടി .ദേവരാജൻ (ട്രഷറർ), ജയപ്രകാശ് ചെറുവാരി, സി.കെ.പത്മനാഭൻ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment