o MAHE NEWS
Latest News


 

 അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി




കണ്ണൂർ: പ്രമുഖ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കരുതൽ തടങ്കലിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളും മുൻകരുതൽ നടപടികളും മുൻനിർത്തിയാണ് ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ പോലീസും ജയിൽ അധികൃതരും തീരുമാനിച്ചത്."

 

കേറ്റിൽ പാസ്സിനായി ഓണനാളിലും സമര പന്തൽ സജീവം



ചോമ്പാല: ഓണ നാളിലും ദേശിയ പാതയിൽ  ബ്ലോക്കോഫീസിന് സമീപം.കേറ്റിൽ അണ്ടർപ്പാസ്  അനുവദിക്കണമെന്ന ആവശ്യവുമായി ചോമ്പാൽ നിവാസികൾ സമര പന്തലിൽ ഒത്ത് ചേർന്നു. ജനകീയ സമരസമതിയുടെ നേതൃത്വത്തിൽ ഇരുപത്തി എട്ടാം ദിന ത്തിൽ നടന്ന സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ടി.രജനി ഉദ്ഘാടനം നടത്തി. സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു കൺവീനർ വി.കെ അനിൽകുമാർ  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല വി എൻ പി കവിത അനിൽകുമാർ , ജയചന്ദ്രൻ കെ.കെ. സാമൂഹിക രാഷ്ട്രിയ സംഘടന പ്രതിനിധികളായ എം.പി ബാബു .എം. ഇസ്മയിൽ,  ഒ ബാലൻ, പത്മനാഭൻ ടി.ടി, സുജിത്ത്, സി.കെ, അജയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു തിരുവോണനാളിലും സമര പന്തൽ നിറഞ്ഞു കവിഞ്ഞു സ്ത്രീകൾ കേരളീയ വസ്ത്രമായ പുടവകൾ അണിഞ്ഞ് പ്രായഭേദമന്യ സമരപന്തലിൽ എത്തി ചേർന്നിരുന്നു.

...........

*ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.* 



ന്യൂമാഹി : കൊമ്മോത്ത് ബസാറിലെ എൻ.കെ പ്രേമൻ നഗറിൽ നടന്ന ഓണാഘോഷ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി. അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ആരതി രാമചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. ന്യൂമാഹി പഞ്ചായത്ത് മെമ്പർ എ.സി. രേഷ്‌മ, ഡയറക്ട്ടമാരായ അനീഷ് ബാബു വി കെ , പ്രമോദൻ എം പി, നജ്മ റസാക്ക്, സിക്രട്ടറി എസ് ശ്രീഷാദ്, കോർഡിനേറ്റർ പ്രീയേഷ് ടി.പി എന്നവർ സംസാരിച്ചു. പിന്നീട് വിവിധ കലാപരിപാടികളും ഫൺ ഗെയിമുകളും അരങ്ങേറി. ജിൻസി അരേരത്ത്,  യു.കെ ശ്രീജിത്ത്, അനിൽ കെ.ടി.കെ,  ശ്രീപ്രിയ സുദേഷ് , രമ്യ ചന്ദ്രൻ , രമ്യ കെ. എം , അശ്വതി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി..

ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ചതയദിനം ആഘോഷിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം പി.സി.എച്ച്.ശശിധരൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം പ്രഭാഷണവും നടത്തി. ഫാ.ബെന്നി മണപ്പാട്ട് അധ്യക്ഷത വഹിച്ചു.

റബീസ് അബ്ദുൾ സമദ്, കെ.കെ. സുബീഷ്, പഞ്ചായത്ത് അംഗം വി.മിനി, പി.കെ.ദീലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

പി.കെ.ദിലീപ് കുമാർ പതാക ഉയർത്തി. ദീപാലങ്കാരം, മഠം പ്രദക്ഷിണം എന്നിവയുണ്ടായി.

തുടർന്ന് കുറിച്ചിയിൽ കലാമൃതം സാംസ്കാരിക വേദിയുടെ വിവിധ കലാപരിപാടികൾ ഉണ്ടായി. നർത്തകി അനിലാ ഗോവർധൻ, എൻ.വി. സുഷമ, കെ.അനൂപ് കുമാർ എന്നിവരുടെ വിവിധ സംഗീത നൃത്ത പരിപാടികൾ അവതരിപ്പിച്ചു. 

28 ന് സമൂഹപ്രാർഥന, ഗുരുപൂജ, സമൂഹ സദ്യ എന്നിവയും ഉണ്ടായി.


*പേഷ്യന്റ് എയ്ഡ് ഉപകരണങ്ങൾ കൈമാറി*.



പുന്നോൽ. പുന്നോൽ തണൽ ഫൗണ്ടേഷൻ പേഷ്യന്റ് എയ്ഡ് യൂണിറ്റ് ഇന് തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ ( ടി എം സി എ ബഹറൈൻ) രോഗികൾക്കുള്ള വിവിധ ഉപകരണങ്ങൾ കൈമാറി.

ടിഎംസിഎ വൈസ് പ്രസിഡണ്ട്‌ വി പി ശംസുദ്ദീൻ ഉത്ഘാടനം ചെയ്തു. തണൽ ചെയർമാൻ പിഎം അബ്ദുൽ നാസിർ ആദ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ, ബൈപാപ്പ് മെഷീൻ, സി പാപ്പ് മെഷീൻ തുടങ്ങി ഇരുപത് ഉപകരണങ്ങൾ ടി എം സി എ ഭാരവാഹികൾ തണൽ ഭാരവാഹികൾക്ക് കൈമാറി. അഫ്സൽ എം കെ, കെ പി റഹീസ്, പി കെ മുജീബ് റഹ്മാൻ, അബ്ദുൽ റാസിഖ് തലശ്ശേരി, കെ പി റാസിഖ് എന്നിവർ സംസാരിച്ചു.

തണൽ വൈസ് ചെയർമാൻ പി വി ഹംസ സ്വാഗതവും ബൈത്തുസ്സകാത്ത് പ്രസിഡന്റ്‌ എം അബൂട്ടി നന്ദിയും പറഞ്ഞു. ഇ കെ യുസുഫ്, എം ഉസ്മാൻ കുട്ടി, ഹംസ തയ്യിൽ, കെ പി മുഹമ്മദ്‌ റിയാസ്, എ പി അസ്ഗർ, എം ബി ജസ്‌ലീന തുടങ്ങിയവർ നേതൃത്വം നൽകി.

.............


മതാതീതമായ മാനവികതയുടെ സന്ദേശമാണ് ഗുരുദേവ ദർശനം: അഡ്വ. കെ. അജിത്ത് കുമാർ

ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ 172-ാമത് ചതയദിനാഘോഷം



ശ്രീനാരായണ ഗുരുദേവന്റെ ദീപ്തമായ ജീവിതവും ദർശനവും കൃതികളുമായി ചേർത്തുവെച്ച് പഠിക്കുകയും ഗുരുദേവന്റെ മാനവിക സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ 172-ാമത് ചതയദിനാഘോഷം സംഘടിപ്പിച്ചു.

അവിട്ടം നാളിൽ നടന്ന ആഘോഷത്തിന് രാവിലെ ഏഴിന് പതാക ഉയർത്തിയതോടെ തുടക്കമായി. വൈകിട്ട് അഞ്ചിന് ഗുരുപൂജയും 5.30ന് ദീപാലങ്കാരവും നടന്നു. ആറിന് നടന്ന ജയന്തിസമ്മേളനം കണ്ണൂർ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

“ശ്രീനാരായണ ഗുരുദേവനെക്കാൾ വലിയൊരു മതസ്ഥാപകനായി മാറാൻ മറ്റാർക്കും സാധിക്കുമായിരുന്നില്ല. എന്നാൽ തന്റെ ആശയങ്ങൾ കേൾക്കാനും നടപ്പാക്കാനും ആഗ്രഹിച്ചവരെ ഒരു മതത്തിന്റെ അതിർത്തിക്കുള്ളിൽ കെട്ടിയിടാൻ ഗുരുദേവൻ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെയാണ് ഇവിടെ മറ്റൊരു മതം പിറവിയെടുക്കാതിരുന്നത്,” അദ്ദേഹം പറഞ്ഞു.

 സി.വി. രാജൻ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ‘ഗുരുവിന്റെ കാലഘട്ടം’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. 

മഠം സെക്രട്ടറി സുരേഷ് ബാബു പി.എൻ. റിപ്പോർട്ട് അവതരിപ്പിച്ചു. സമാധി അനുഷ്ഠാനകർമ്മങ്ങൾക്കായുള്ള സ്ഥിരനിക്ഷേപ സ്വീകരണം പ്രചരണ വിഭാഗം കൺവീനർ സന്ദീഷ് സി. നിർവഹിച്ചു.

എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീനാരായണ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബാലികാബാലന്മാരുടെ നൃത്തനൃത്യങ്ങളും മഞ്ജരി ഗ്രൂപ്പിന്റെ തിരുവാതിരയും അരങ്ങേറി.

മഠം വൈസ് പ്രസിഡന്റ് രഞ്ജിത്ത് പുന്നോൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അതിരുകുന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ചു. കെ.പി. ജയചന്ദ്രൻ, വി. വത്സൻ എന്നിവർ ആശംസകൾ നേർന്നു. രാജേഷ് കെ.സി. നന്ദി പറഞ്ഞു.

ചതയംനാളിൽ രാവിലെ  ദീപാരാധനയും ഗുരുപൂജയും ഉണ്ടായി. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി.


.......................



മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട് കോളേജിൽ    സ്പോട്ട് അഡ്മിഷൻ

മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട് കോളേജിൽ ഒഴിവുള്ള നാലു വർഷ ബിരുദം BCom/BA/BSc ഓണേഴ്സ് കോഴ്സിലേക്ക് വിവിധ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും M.Sc ബോട്ടണി, MA ഹിന്ദി എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്കും 31/08/2026 നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പുതുച്ചേരി സംസ്ഥാനത്തുള്ളവർക്കും കേരളം ഉൾപ്പെടെയുള്ള പങ്കെടുക്കാവുന്നതാണ്. സംസ്ഥാനത്തുള്ളവർക്കും


അർഹതയുള്ള വിദ്യാർത്ഥികൾ 31/08/2026 രാവിലെ 09.30 ന് പേര് രജിസ്റ്റർ ചെയേണ്ടതാണ്. 10.30 ന് ശേഷം വരുന്ന അപേക്ഷകരെ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അർഹതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കേറ്റുകളുമായി 31/08/2026 രാവിലെ 9.30 ന് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്


...................


സമാധി'യുടെ പ്രകാശനം 2026 ആഗസ്റ്റ് 30-ന് ഞായറാഴ്ച 

ബാലക് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഷിംജിത്ത് പി പി യുടെ ആദ്യ പുസ്തകമായ 'സമാധി'യുടെ പ്രകാശനം 2026 ആഗസ്റ്റ് 30-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചോമ്പാല കൊളരാട് ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ഏഞ്ചൽ കൊളരാടിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

​പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ Rtn. വിജയരാജമല്ലിക പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരൻ പി കെ നാണു ആദ്യ പ്രതി ഏറ്റുവാങ്ങും.

​ചടങ്ങിൽ ഷാജി കെ കൊളരാട് പുസ്തക പരിചയവും അവലോകനവും നടത്തും. പി കെ  കൃഷ്ണദാസ്, സലീഷ് കുമാർ, കെ. ജയേന്ദ്രൻ മാസ്റ്റർ, എ പി രാമകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷി ടീച്ചർ, സജീവൻ മടപ്പറമ്പത്ത് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിക്കും.

........

നഷ്ടമായത് പന്തക്കലിലെ മികച്ച സാമൂഹിക പ്രവർത്തകനെ



പന്തക്കൽ: പന്തക്കലിൽ വെള്ളിയാഴ്ച്ച അന്തരിച്ച റസാഖ് പ്രദേശത്തെ മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു. കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും, ദീർഘ കാലം പന്തക്കലിലെ ചുമട്ട് തൊഴിലാളിയുമായിരുന്നു. സംസാരിക്കാൻ പരിമിതിയുണ്ടായിരുന്നതിനാൽ ആംഗ്യ ഭാഷയിലൂടെയായിരുന്നു ആശയ വിനിമയം നടത്തിയത്. . 

   നാട്ടിലെ കല്യാണ വീടുകളിലും, മരണം നടന്ന വീടുകളിലും റസാഖിൻ്റെ സാന്നിധ്യം ഉണ്ടാവും.

  രണ്ട് മാസം മുൻപെയാണ് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ടത്.ചികിത്സ കഴിഞ്ഞ് വീണ്ടും നാട്ടിൽ പൊതു പ്രവർത്തനത്തിനിറങ്ങി. നബിദിനത്തിൽ മൂലക്കടവ് ജുമാ മസ്ജിദിൽ നടന്ന നബിദിന റാലി ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.വെള്ളിയാഴ്ച്ച ചതയദിനത്തിൽ മൂലക്കടവിൽ നടന്ന ശ്രീ നാരായണ ജയന്തി ആഘോഷത്തിലും പങ്കെടുത്ത് പായസം വിതരണം ചെയ്തു.ഉച്ചയ്ക്ക് പന്തക്കലിലെ വീട്ടിലേക്ക് പോയതാണ്.വീട്ടിൽ നിന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ മരണം സംഭവിച്ചു.

...........

കണ്ണൂക്കര: മാടാക്കര പള്ളിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി. പള്ളിയിലെ ക്രമസമാധാനം ഉറപ്പാക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്നും, സംഘർഷ സാധ്യത ഉണ്ടായപ്പോഴാണ് പോലീസിന്റെ സഹായം തേടിയതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


പോലീസ് ഉദ്യോഗസ്ഥർ ബൂട്ട് അഴിച്ചുവെച്ചാണ് പള്ളിക്കകത്ത് പ്രവേശിച്ചത്. പ്രശ്നമുണ്ടാക്കിയവരെ ഏറെ നേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അന്തരീക്ഷം വഷളായതോടെയാണ് കൂടുതൽ പോലീസ് എത്തിയത്. എല്ലാ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പോലീസിനെ വിളിച്ചത്. അതിനാൽ പോലീസ് ഇടപെടൽ ഒരു വലിയ സംഘർഷം ഒഴിവാക്കാൻ സഹായിച്ചതായും കമ്മിറ്റി വ്യക്തമാക്കി.


യഥാർത്ഥ വസ്തുത അറിയാതെ ഒരു വിഭാഗത്തെ മാത്രം കേട്ട് രാഷ്ട്രീയ നേതാക്കൾ പ്രസ്താവന നടത്തുന്നത് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കും. സംഭവത്തിന് ശേഷം ഒരു രാഷ്ട്രീയ നേതാവും തങ്ങളോട് കാര്യം അന്വേഷിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പള്ളി എല്ലാവർക്കും ഉള്ളതാണെങ്കിലും പരിപാലന ചുമതല നിയമപരമായ കമ്മിറ്റിക്കാണ്. പുതിയ കമ്മിറ്റിയോടുള്ള പഴയ കമ്മിറ്റിയിലെ ചിലരുടെ അസഹിഷ്ണുതയാണ് പ്രശ്നങ്ങൾക്ക് കാരണം.


പോലീസുകാരെ സ്ഥലംമാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത് നിയമലംഘനത്തിന് പ്രേരിപ്പിക്കുമെന്നും കമ്മിറ്റി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി മമ്മു, സെക്രട്ടറി എം.പി കുഞ്ഞമ്മദ്, സി.കെ നദീർ, ബഷീർ ചമ്പോളി, അസറുദീൻ എന്നിവർ പങ്കെടുത്തു.

...........................


 ഓണനിലാവിൽ ഗുരുസ്മരണ; ആശ്രയയുടെ ആഘോഷത്തിന് വർണപ്പകിട്ട്*

ഈസ്റ്റ് പള്ളൂർ: ആശ്രയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ചതയദിനാഘോഷവും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഒ.വി. വിനയൻ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി പ്രവർത്തകനും ശ്രീനാരായണീയനുമായ സി.വി. രാജൻ പെരിങ്ങാടി ശ്രീനാരായണ ഗുരുസന്ദേശം നൽകി. ഒരു ജാതിയെന്നത് മനുഷ്യജാതിയും, മതമെന്നത് സ്നേഹത്തിന്റെ മതവും, ഒരു ദൈവമെന്നത് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിവിശേഷവുമാണെന്ന ഗുരുദർശനം മനുഷ്യർ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായി മാനവികത മനുഷ്യരിൽ ഉണരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശ്രയ രക്ഷാധികാരി വാസുദേവൻ ദേവദാനം, കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം സെക്രട്ടറി പി.കെ. സതീഷ് കുമാർ, ഖജാൻജി പി.വി. അനിൽകുമാർ, കണ്ടോത്ത് രാജീവൻ, മാതൃസമിതി സെക്രട്ടറി ഷൈജ വിജയൻ, എൻ.കെ. പത്മനാഭൻ, എം. വിജയൻ, രാജേഷ് കണ്ണോത്ത് എന്നിവർ ആശംസകൾ നേർന്നു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ വിതരണം ചെയ്തു. ബിജിത്ത് കാട്ടിൽ, മനോജ് കുനിയിൽ, രജീഷ് ശ്രീലകം, ആർ.വി. പ്രേമൻ, കെ.പി. മനോഹരൻ, ടി.പി. രാജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആശ്രയ സെക്രട്ടറി ഷാജിഷ് സി.ടി.കെ സ്വാഗതവും ഭാരവാഹി ഷാജേഷ് ടി.പി. നന്ദിയും പറഞ്ഞു.

................



 ഗുരുമന്ദിരത്തിൽ ഗുരു ജയന്തി, രജത ജൂബിലി ആഘോഷങ്ങൾ നടത്തി 



മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം & യൂത്ത് സെൻ്റർ  ഗുരു ജയന്തി, ഗുരുമന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ സംയുക്തമായി നടത്തി. സാംസ്ക്കാരിക സമ്മേളനം വർക്കല ഗുരുധർമ്മ പ്രചരണ സഭ മാതൃവേദി വൈസ് പ്രസിഡൻ്റ് വസന്തകുമാരി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.


      നവോഥാന നായകൻ ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കണമെന്നും, പരസ്പരം സ്നേഹിച്ചും, ബഹുമാനിച്ചും ജീവിക്കണമെന്നും വസന്തകുമാരി പ്രഭാഷണത്തിൽ പറഞ്ഞു.ഗുരുമന്ദിരം പ്രസിഡൻ്റ് പി.എം. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ശ്രീനിവാസൻ ,പി.വി.സഞ്ജീവ്, ടി.പി.വിനോദൻ എന്നിവർ സംസാരിച്ചു. പ്രദേശത്തെ മൈത്രി ഡാൻസ് ഗ്രൂപ്പ് കലാപരിപാടികൾ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചതയ ദിനത്തിൽ ഉച്ചയ്ക്ക് ഒരുക്കിയ  സമൂഹ സദ്യ പള്ളൂർ ഗവ. ആസ്പത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കൂടി നൽകി.  ഗാനമേളയോടെ പരിപാടി സമാപിച്ചു. ആഘോഷങ്ങൾക്ക് യൂത്ത് സെൻ്റർ ഭാരവാഹികൾ നേതൃത്വം നൽകി.

............



 ഓണാരവം  2026സംഘടിപ്പിച്ചു

പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ പുത്തലം ക്ഷേത്രാങ്കണത്തിൽ ഓണാരവം  2026 സംഘടിപ്പിച്ചു. 


വിവിധ കായിക മത്സരവും, പൂക്കള മത്സരവും, 42 ദേശവാസികളെ അണിനിരത്തിക്കൊണ്ട്   പുത്തലം ക്ഷേത്രാങ്കണത്തിൽ വെച്ച് മെഗാ തിരുവാതിരയും അരങ്ങേറി.

..............


ബസ്സിടിച്ച് മദ്ധ്യവയസ്‌ക്കൻ മരിച്ചു



വടകര : മുക്കാളി ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ലിമിറ്റഡ് ബസ്സിടിച്ച് തട്ടോളിക്കരയിലെ പറങ്കിമാവുള്ള പറമ്പത്ത് ഹുസൈൻ (67) മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം. മുസ്ലിം ലീഗ് തട്ടോളിക്കര വാർഡ് പ്രസിഡണ്ടും , തട്ടോളിക്കര സൗത്തുൽ ഇസ്ലാം കമ്മിറ്റി രക്ഷാധികാരിയും, താരാ റെസിഡൻഷ്യൽ അസോസിയേഷൻ മുൻ പ്രസിഡണ്ടുമായിരുന്നു

പിതാവ് : പരേതേ നായ മൊയ്തു ഹാജി, മാതാവ് കുഞ്ഞാമി ഹജ്ജുമ്മ

ഭാര്യ : ഹൈറു നിസ ഏറാമല

മക്കൾ : ഹുനൈസ് (സൗദി അറബ്യ) ജുനൈദ് ( വ്യാപാരി, ഓർക്കാട്ടേരി ) ഉബൈദ് (ദുബൈ )

മരുമക്കൾ: സാബിർ കായ കൊടി, റം ഷീന,മൈമൂന

സഹോദരങ്ങൾ: ജഅഫർ , നസീർ, റംല, കുഞ്ഞി ബീവി, അസ്മ, റാബി ചോമ്പാല പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം    കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി


........



അന്തരിച്ചു



മാടാക്കര: കെ.ടി.കെ. രതി (67 )അന്തരിച്ചു.

ഭർത്താവ് ദാസൻ കെ.ടി.കെ.

മക്കൾ : രേഖ, രജീഷ്
മരുമക്കൾ: ദേവൻ (പയ്യോളി ), സനില (തിരൂർ).
ശവസംസ്കാരം മാടാക്കര അരയ സമാജം ശ്മശാനത്തിൽ നടന്നു


..........

അന്തരിച്ചു



ഏറാമല തട്ടോളിക്കരയിലെ പുറപ്പോടി സരോജിനി (72) അന്തരിച്ചു.
ഭർത്താവ് :പരേതനായ മുള്ളൻ കണ്ടി കേളപ്പൻ (റിട്ടയേർഡ് താഹസിൽദാർ ) സഹോദരി :അമ്മു (കല്ലാച്ചി)

........



ഏറ്റവും താഴെയായി ഈ വാചകം ചെറുതായി നൽകണം

35000ത്തിൽ അധികം അംഗങ്ങളുള്ള മാഹി ന്യൂസിൽ വാർത്തകളും പരസ്യങ്ങളും നൽകുവാൻ 9746733787 എന്ന നമ്പറിൽ ബന്ധപ്പെടുക


Post a Comment

Previous Post Next Post