*മാഹി സി.ഇ.ഒ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു*
മാഹി: മാഹി സി.ഇ.ഒ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം നടന്നു
കുട്ടികളോടൊപ്പമിരുന്ന് ഓണസദ്യ കഴിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും സ്കൂളിന് സമീപത്തു സ്ഥിതി ചെയ്യുന്ന വൃദ്ധ സദനത്തിലെ അമ്മമാർ അതിഥികളായി എത്തി.
കുട്ടികൾ ഓണക്കോടി നൽകി അവരെ ആദരിച്ചു.
പൂക്കള മത്സരം, കൈകൊട്ടിക്കളി, സംഘനൃത്തം, ഓണപ്പാട്ട്, ഉപകരണസംഗീതം, വടം വലി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ എം.എം. തനുജ സ്വാഗതവും . ഷമീജ് കെ നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി കോളേജ് ഇൻ ചാർജ് ഡോ: രാജേഷ്, മുൻ അധ്യാപകൻ എ.സി. എച്ച് അഷ്‌റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് സജീത ടി.വി, ഷീജ കെ, ഷഹീർ പി, രഞ്ജിനി കൃഷ്ണൻ, ദീപ്തി കുുന്നത്ത്, ജോൽസ്ന.പി, ബീന എൻ എന്നിവർ നേതൃത്വം നൽകി.

Post a Comment