o സ്വാതന്ത്ര്യ സമര സേനാനി പി.കെ.രാമനെ അനുസ്മരിച്ചു
Latest News


 

സ്വാതന്ത്ര്യ സമര സേനാനി പി.കെ.രാമനെ അനുസ്മരിച്ചു

 സ്വാതന്ത്ര്യ സമര സേനാനി പി.കെ.രാമനെ അനുസ്മരിച്ചു.



മാഹി: മയ്യഴി വിമോചന സമര സേനാനിയും മുൻ എം. എൽ എയും. ശ്രീകൃഷ്ണ ഭജന സമിതി സ്ഥാപകനുമായ യശ്ശ:ശരീരനായ പി.കെ. രാമനെ ശ്രികൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

.പി കെ രാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരനും മാഹി മുൻചീഫ് എഡ്യൂക്കേഷണൽ ഓഫീസറുമായ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.പി. വിനോദ് ആധ്യക്ഷം വഹിച്ചു. പി.കെ. രാമൻ സ്ക്കൂൾ ചെയർമാൻ പി.സി. ദിവാനന്ദ്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശ്രീ വേണു, ശ്രീ. കെ രവീന്ദ്രൻ , ശ്രീ. കെ. എം പവിത്രൻ, ശ്രീ.പ്രഭാകരൻ, പി.കെ. രാമൻ സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഭാനുമതി , സ്കൂൾ മാനേജർ അജിത്ത് കുമാർ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

ഇത്തവണ മികച്ച ഗ്രേഡിൽ എസ്. എസ് എൽ .സി വിജയിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Post a Comment

Previous Post Next Post