പ്രതിഷേധ മാർച്ച്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായും തൊഴിൽ ലഭ്യമാക്കുക, കൂലി കൂടിശ്ശിഖ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് NREG യൂണിയൽ നേതൃത്വത്തിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഏറിയ സെക്രട്ടറി സ:കെ.പി. പ്രഹീദ് ഉദ്ഘാടനം ചെയ്തു. ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് തൊഴിലാളികൾ നിവേദനം നൽകി. വി.കെ. രത്‌നാകരൻ മാസ്റ്റർ, എസ്. കെ. വിജയൻ, സി.കെ. റീജ, എൻ. വി. സുഷമ എന്നിവർ സംസാരിച്ചു.

Post a Comment