മാഹിയിൽ ലേബർ ഓഫീസറെനിയമിക്കണം: ബി എം എസ്
മാഹി: കഴിഞ്ഞ മൂന്ന് മാസമായി മാഹിയിൽ ലേബർ ഓഫീസർ ഇല്ലാത്തത് കാരണം മാഹി മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ് .
മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്ത് എത്തിയിട്ടും തൊഴിലാളികളുടെ ബോണസ്സ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാനമാകാതെ നീണ്ടു പോവുകയാണ്. ആയതിനാൽ പ്രശ്നപരിഹാരത്തിനായി ഉടനെ ലേബർ ഓഫീസറെ നിയമിക്കണമെന്ന് ബി എം എസ് മാഹി മേഖല സമ്മേളനം പുതുച്ചേരി സർക്കാരിനോടാവശ്യപ്പെട്ടു.
മാഹിയിലെ മോട്ടോർ തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങലെ മാതൃകയിൽ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാഹിക്ക് പുറത്ത് നിന്നന്നുള്ള ഓട്ടോറിക്ഷകൾ പള്ളൂരിൽ സമാന്തര സർവ്വീസ് നടത്തുന്നത് തടയാൻ ആവശ്യമായ നടപടി പോലീസ് അധികാരികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളത്തിൽ മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. മസ്ദൂർ ഗീതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല സിക്രട്ടറി കെ. ടി. സത്യൻ സ്വാഗതമാശംസിച്ചു. ജില്ല ജോയിൻ്റ് സിക്രട്ടറി കെ ശൈലേഷ് പയ്യന്നൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് എം പ്രസന്നൻ , യു സി ബാബു പ്രസംഗിച്ചു. സിക്രട്ടറി കെ.ടി സത്യൻ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിനീഷ്മമ്പള്ളി സമ്പത്തിക റിപ്പേർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അനീഷ് കൊള്ളുമ്മൽ, മിത്രൻ ചെമ്പ്ര , കൃപേഷ് മാഹി, രൂപേഷ് ചാലക്കര, കെ.രാമചന്ദ്രൻ , കെ.കെ. സജീവൻ,
സതീശൻ പന്തക്കൽ തുടങ്ങിയർ പങ്കെടുത്ത് സംസാരിച്ചു.
2026-28 വർഷത്തെ മേഖല ഭാരവാഹികളായി താഴെ പറയുന്ന വരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു
സത്യൻ ചാലക്കര (
പ്രസിഡണ്ട്)
വൈസ് പ്രസിഡണ്ട് മാർ
രാജേഷ് ചക്കേമ്പത്ത്
യു.സി. ബാബു
രാജീവൻ പന്തക്കൽ
കെ വിജില
കെ.ടി.സത്യൻ ( സിക്രട്ടറി)
ജോ: സിക്രട്ടറിമാർ
സി.എച്ച് പ്രദീപ് കുമാർ
രൂപേഷ് ബ്രഹ്മം
മിത്രൻ ചെമ്പ്ര
സുസ്മിത മാഹി
വിനീഷ്മമ്പള്ളി (ട്രഷറർ)

Post a Comment