അഴിയൂരിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
അഴിയൂർ : ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് അഴിയൂർ സ്വാഗതം പറഞ്ഞു.
മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, നവാസ് നെല്ലോളി , മുബാസ് കല്ലേരി, ബിറ്റു എം , ശംസുദ്ദീൻ മനയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് പായസം വിതരണം ഉണ്ടായി.
ഫിറോസ് കാളാണ്ടി, ജയൻ (അ ബി സ്റ്റോർ), പവിത്രൻ ഇളമ്പാളി, ജിത്തു , പ്രജീഷ് മുത്തു , സമ്രാൻ, ഷിജിത്ത്, രാജീവൻ, സിറാജ് കെ. പി , ഷിജു എൻസി, അനിൽകുമാർ ടി കെ , വിനയാനന്ദൻ, അഷ്റഫ്, നിസാർ സബ്ക്ക,മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.

Post a Comment