*ഡോക്ടർസ് ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു.*
അഴിയൂർ:
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ഓർക്കാട്ടേരി റോട്ടറി ക്ലബ്ബ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അഞ്ച് ഡോക്ടർമാരെ ആദരിച്ചു. ആശുപത്രി അങ്കണത്തിൽ നിയുക്ത റോട്ടറി പ്രസിഡണ്ട് വി.കെ. ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി.കെ. ജസീല ഡോക്ടർമാരെ പൊന്നാടയണിയിച്ചും ആദരപത്രിക നൽകിയും ആദരിച്ചു. ഡോക്ടർമാരായ രമിത്ത് രവീന്ദ്രൻ, മിഥുൻ. എ, അബ്ദുള്ള വിരോളി, ശഹീദ.കെ, റെജുല മോയിസ് എന്നിവർ ആദരവ് ഏറ്റുവാങ്ങി. റോട്ടറി അംഗങ്ങളായ പട്ടറത്ത് രവീന്ദ്രൻ, സി.കെ രാധാകൃഷ്ണൻ, രമേശ് ബാബു പി, ശിവദാസ് കുനിയിൽ, രവീന്ദ്രൻ ചള്ളയിൽ, ആർകെ സുകുമാരൻ എന്നിവർ പങ്കെടുത്തു. ആശുപത്രി ജീവനക്കാരും നഴ്സുമാരും ചടങ്ങിൽ സന്നിഹിതരായി.

Post a Comment