*പുതുച്ചേരി സർക്കാർ ക്വാട്ട ബി.എസ്.സി നഴ്സിംഗ് പ്രവേശന പരീക്ഷ ജൂലൈ 5ന്*
മാഹി: പുതുച്ചേരി സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ സേവന ഡയറക്ടറേറ്റിന്റെ കീഴിലുള്ള ബോർഡ് ഓഫ് എക്സാമിനേഷൻ ഓഫ് നഴ്സസ് (BOME) മുഖേന 2026-27 അധ്യയന വർഷത്തെ സെന്റാക് (CENTAC) സർക്കാർ ക്വാട്ട ബി.എസ്.സി (നഴ്സിംഗ്) പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ ജൂലൈ 5-ന് നടക്കും.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പരീക്ഷ നടക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ സേവന ഡയറക്ടറേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ജൂലൈ 1 രാവിലെ 10 മണി മുതൽ സെന്റാക് വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ 2026 ജനുവരി 29-ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Post a Comment