*മാഹി അഴിമുഖത്ത് വെച്ച് മുങ്ങിക്കിടന്ന ജങ്കാറിലിടിച്ച് ഫൈബർ വള്ളം തകർന്നു*
മാഹി :ഇന്ന് രാവിലെ ആറ് മണിയോടെയാണ് മാഹി അഴിമുഖത്ത് മുങ്ങിക്കിടന്ന ജങ്കാറിലിടിച്ച് ഫൈബർ വള്ളം തകർന്നത്.
ചോമ്പാല ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട വടകര കുരിയാടി ബീച്ചിലെ ഏറ്റുമാനൂരപ്പൻ വലക്കാരുടെ ഫൈബർ വള്ളമാണ് ജങ്കാറിലിടിച്ച് തകർന്നത്.
വടകര കുരിയാടി സ്വദേശി കൈതവളപ്പിൽ രഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുളളതാണ് ഫൈബർ വള്ളം.
പതിനഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
ഉടൻ സമീപമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെത്തി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി
രക്ഷപ്പെടുന്നതിനിടെ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ വള്ളത്തിൻ്റെ അടിഭാഗം തകർന്ന് വെള്ളം കയറുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന മൂന്ന് എൻഞ്ചിനുകൾ ,ജി പി എസ് സംവിധാനം, ക്യാമറ എന്നിവയ്ക്കും കേടുപാട് സംഭവിച്ചു.
മാഹി പാലത്തിൻ്റെ അറ്റകുറ്റപ്പണിക്കായി പുഴയിൽ നിന്നും ജോലി ചെയ്യേണ്ട ആവശ്യത്തിനായി എത്തിച്ച ജങ്കാറാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പിന്നീട് ഒഴുകി കടലിലെത്തി മുങ്ങിയതായിരുന്നു
മുങ്ങിക്കിടക്കുന്ന ജങ്കാർ തിരിച്ചറിയാൻ ഫ്ളോട്ടുകളോ, മറ്റു അടയാളങ്ങളോ ഇല്ലാത്തതിനാൽ തോണികൾ ഇനിയും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് മാഹി ഫിഷറീസ് വകുപ്പും, കോസ്റ്റൽ പോലീസും മുൻകൈയ്യെടുത്ത് ജങ്കാർ വലിച്ച് കരക്കെത്തിക്കാനുള്ള നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
അപകടത്തിൽപ്പെട്ട ഫൈബർ തോണി മത്സ്യത്തൊഴിലാളികൾ ചേർന്ന് കരയ്‌ക്കെത്തിച്ചു.
സംഭവമറിഞ്ഞ്മാഹി കോസ്റ്റൽ സ്റ്റേഷൻ , തലായി കോസ്‌റ്റൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പോലീസുകാർ സ്ഥലത്തെത്തി


Post a Comment