പ്രതിഷേധ പ്രകടനവും പൊതുയോഗവും
ലോകസഭാ പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം ബ്ലോക്ക് സെക്രട്ടറി കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ അദ്ധ്യക്ഷം വഹിച്ചു. പാമ്പള്ളി ബാലകൃഷ്ണൻ ,രാജേഷ് അഴിയൂർ, സോമൻ കൊളരാട്, ഫിറോസ്കാളാ ണ്ടി,സിറാജ് മു ക്കാളി, അഹമ്മദ് കല്പക, പരുഷു രാമത്ത് ,നസീർ വീരോളിപ്രസംഗിച്ചു. പ്രകടനത്തിന് അശോകൻ കളത്തിൽ,വിവി ലെനി, ടി പി പ്രേമൻ ,ഷെഹീർ അഴിയൂർ,റുക്സാന ഫിറോസ്, എൻ സരള , വാസന്തി കെ, പ്രിയ എന്നിവർ നേതൃത്വം നൽകി.

Post a Comment