മാഹിയിൽ കോൺ: പ്രതിഷേധ റാലി
മാഹി: ഇന്ത്യയിലെ യുവാക്കളുടെ പോരാട്ടങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും, ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌ത ഡൽഹി പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ചും മാഹി മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ വൻ പ്രതിഷേധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. . പി.പി. വിനോദൻ, ടി. ഇബ്രാഹിംകുട്ടി, കെ.കെ. ബഷീർ, ശോഭാ പി.ടി.സി, ആശാലത, കെ. സുരേഷ് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ. ഹരിദാസൻ, പായറ്റ അരവിന്ദൻ, ശ്യാംജിത്ത് പാറക്കൽ, കെ.കെ. ശ്രീജിത്ത്, രജിലേഷ് കെ.പി, ഇ.കെ. മുഹമ്മദലി, എ.വി. യൂസഫ്, അജയൻ പൂഴിയിൽ, ഷാജു കാനത്തിൽ, മുഹമ്മദ് ഇഫ്തിയാസ്, മജീദ് കെ.സി, കെ.പി. സിദ്ദീഖ്, സമീർ ടി.സി.കെ, കെ.കെ. വത്സൻ, ജിജേഷ് ചാമേരി, റോബിൻ ഫെർണാണ്ടസ്, നാസർ മൂസ്സ, കെ.കെ. ആദിൽ, കെ.വി.സന്ദീപ്, ഷർഫാസ് ചൂടികോട്ട നേതൃത്വം നൽകി.

Post a Comment