പഠിപ്പ് മുടക്കും പ്രതിഷേധ പ്രകടനവും നടത്തി
മാഹി :നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് SFI രാജ്യവ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് മാഹിയിൽ പൂർണ്ണമായി. പഠിപ്പ് മുടക്കിക്കൊണ്ട് വിദ്യാർത്ഥികൾ മാഹി ടൗണിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
SFI തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവും മാഹി ലോക്കൽ പ്രസിഡന്റുമായ നിയ ഷാജി, മാഹി ലോക്കൽ സെക്രട്ടറി ദേവദേവൻ, അദിൻ കൃഷ്ണ, സിനാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment