o പതിനൊന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി ഡോക്ടർ ഗിന്നസ് ഫായിസ് നാസർ; മാഹി എം.എൽ.എ ടി. അശോക് കുമാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
Latest News


 

പതിനൊന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി ഡോക്ടർ ഗിന്നസ് ഫായിസ് നാസർ; മാഹി എം.എൽ.എ ടി. അശോക് കുമാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

 പതിനൊന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി ഡോക്ടർ ഗിന്നസ് ഫായിസ് നാസർ; മാഹി എം.എൽ.എ ടി. അശോക് കുമാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി



മാഹി: ലോക റെക്കോർഡുകളുടെ നെറുകയിൽ വീണ്ടും തിളങ്ങി ഡോക്ടർ ഗിന്നസ് ഫായിസ് നാസർ. മൂന്ന് മിനിറ്റിൽ 298 ബ്ലൂബെറി കഴിച്ച് കൈവരിച്ച തന്റെ പതിനൊന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് മാഹി എം.എൽ.എ ടി. അശോക് കുമാറിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.

കഠിനമായ പരിശ്രമത്തിലൂടെയും അർപ്പണബോധത്തിലൂടെയും മുൻപും പത്തോളം ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ വ്യക്തിയാണ് ഫായിസ് നാസർ. ആ റെക്കോർഡ് നിരയിലേക്കാണ് ഇപ്പോൾ തികച്ചും വ്യത്യസ്തവും വിസ്മയിപ്പിക്കുന്നതുമായ ഈ പുതിയ നേട്ടവും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.

ചടങ്ങിൽ മാഹി എം.എൽ.എ ടി. അശോക് കുമാർ ഫായിസ് നാസറിന്റെ സമാനതകളില്ലാത്ത ഈ നേട്ടത്തെ അഭിനന്ദിക്കുകയും, തുടർന്നുളള അദ്ദേഹത്തിന്റെ യാത്രകൾക്ക് പൂർണ്ണ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഫായിസ് നാസറിന്റെ ഈ പതിനൊന്നാം ലോക റെക്കോർഡ് നേട്ടം നാടിനാകെ വീണ്ടും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Post a Comment

Previous Post Next Post