*പ്രിയദർശിനി: വിജയികളെ അനുമോദിച്ചു*
അഴിയൂർ പ്രിയദർശിനിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് എം.ഹരീന്ദ്രൻ മാസ്റ്റർ അവാർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി പ്രസിഡണ്ട് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.പോലീസ് സുപ്രണ്ട് സുനിൽ ബാബു, പ്രൊഫ:വിജയരാഘവൻ, വി.പി.ജയൻ, പി.ബാബുരാജ്, റുക്സാന ഫിറോസ്, ശ്രീജു കുനിയിൽ, ടി.പി.സോമൻ, കെ.പി.ജയരാജൻ മാസ്റ്റർ, സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽവെച്ച് മുൻ പഞ്ചായത്ത് മെമ്പർ ഫിറോസ് കാളാണ്ടി, മുൻ സി.ഡി.എസ് ചെയർപെഴ്സൺ പ്രേമലത ചെമ്മേരി, മെഹബൂബ് പടിക്കൽ എന്നിവരെ ആദരിച്ചു. വിജയൻ കോവുക്കൽ, ലെനി അഴിയൂർ, ജയൻ.കെ.പി, പ്രകാശ് മൈത്രി, പുത്തലത്ത് ബാലകൃഷ്ണൻ, നിർമ്മൽ പൊയിൽ, പ്രിയ പുളിയേരിക്കണ്ടി, മേഘ ജയപ്രകാശ്, ശ്രീകുമാർ കോട്ടായി, മാലതി നടേമ്മൽ, അനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment