*കോയ്യോട്ട്തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലൈ 6ന്*
നാലുതറ-മാഹി: കോയ്യോട്ട്തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വാർഷിക പ്രതിഷ്ഠാദിനം ജൂലൈ 6-ന് (1201 മിഥുനം 21, തിങ്കളാഴ്ച) വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
രാവിലെ 5 മണിക്ക് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മലർനിവേദ്യം, ഗണപതിഹോമം, നവകകലശ പൂജ, നവകകലശാഭിഷേകം, ഉഷഃപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് പ്രസാദസദ്യ (അന്നദാനം) ഒരുക്കിയിട്ടുണ്ട്. തുടർന്ന് മധ്യാഹ്നപൂജയും പകൽവിളക്ക് അടിയന്തിരവും നടക്കും.
വൈകിട്ട് 3 മണിക്ക് തേങ്ങമുട്ട്, തുടർന്ന് ശീവേലി എഴുന്നള്ളത്ത്, വൈകിട്ട് 5.30-ന് പ്രസാദവിതരണം, 6.30-ന് ദീപാരാധന എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന നാഗപൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
പ്രതിഷ്ഠാദിന ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും ആഘോഷവിജയത്തിനായി എല്ലാവിധ സഹകരണവും അഭ്യർഥിക്കുന്നതായും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

Post a Comment