മാഹി MLA അഡ്വ. അശോക് കുമാറിന് സ്വീകരണം നൽകി.
മാഹി ബാറിലെ അഭിഭാഷകർ ഒറ്റകെട്ടായി മാഹി MLA ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.അശോക് കുമാറിന് സ്വീകരണവും,മൊമന്റോയും നൽകി ആദരിച്ചു. ചടങ്ങിൽ തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് ഹരീന്ദ്രൻ,സിക്രട്ടറി ഗീത എന്നിവർ സന്നിഹിതരായിരുന്നു. മാഹി സബ്ജഡ്ജ് എസ് വെങ്കിടലക്ഷ്മി ചടങ്ങിൽ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കി പിപി രാധാക്യഷ്ണന്റെഅദ്യക്ഷതയിൽ ടി സി വത്സൻ സ്വാഗതവും പ്രീമ നന്ദിയും അറിയിച്ചു. ചടങ്ങിൽ സീനിയർ അഡ്വക്കേറ്റുകളായ വിശ്വൻ,സജിത്ത് കുമാർ,എം ഡി തോമസ്സ് ,ഷബീർ,ജോതിരാജ് എന്നിവർ സംസാരിച്ചു.

Post a Comment