ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു
തലശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2026-2027 യിൽ ഉൾപ്പെടുത്തി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശർമിരാജ്ന്റെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ഓണത്തിന് മുന്നോടിയായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിനെ പുഷ്പ നഗരിയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 10000 തൈകളാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ കൃഷി ഓഫീസർ അങ്കിത എം ഒ സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൺ പ്രിയ സി എച്ച്, സുഷമ എൻ വി, റീത്ത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment