*അഴിയൂരിൽ കോറോത്ത് റോഡിൽ നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി*
അഴിയൂർ : അഴിയൂർ കുഞ്ഞിപ്പള്ളി കോറോത്ത് റോഡ് അത്താണിക്കൽ കൺസ്ട്രക്ഷൻ വർക്ക്സൈറ്റിൽ വെച്ച്
സ്‌കൂട്ടർ മോഷ്ടിച്ച പ്രതിയെ ചോമ്പാല പോലീസ് തലശ്ശേരി കടൽപ്പാലത്ത് നിന്നും പിടികൂടി.
എറണാകുളം ആലങ്ങാട് നീറിക്കോട് സ്വദേശി തോട്ടുംകര ജോസ് വിൻസൻ്റ് പോൾ (39) ആണ് ചോമ്പാല പോലീസിൻ്റെ പിടിയിലായത്.
CWSA ഓർക്കാട്ടേരി യൂണിറ്റ് പ്രസിഡണ്ട് സുരേഷ് മുയിപ്രയുടെ ഹോണ്ട ഡിയോ KL 18 R 5761 സ്കൂട്ടിയാണ് കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് വെച്ച് മോഷണം പോയത്.
വാഹനം മോഷ്‌ടിക്കുന്നത് സി സി ക്യാമറയിൽ പതിഞ്ഞിരുന്നു
തുടർന്ന് ചോമ്പാല എസ് ഐ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി തലശ്ശേരിയിൽ വെച്ച് പിടിയിലായത്
ചോമ്പാല എസ് സി പി ഒ മാരായ ഷമീർ, വിജീഷ്, ഡ്രൈവർ ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി എറണാകുളത്ത് സമാന കേസുകളിൽ പ്രതിയാണ്.
പ്രതിയെ വടകര കോടതി റിമാൻ്റ് ചെയ്തു

Post a Comment