o പ്രവേശനോത്സവം
Latest News


 

പ്രവേശനോത്സവം

 പ്രവേശനോത്സവം*



മാഹി: മയ്യഴി മേഖലയിലെ പ്രമുഖ പൊതുവിദ്യാലയമായ ഈസ്റ്റ് പള്ളൂർ അവ റോത്ത് ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ

ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രാവശനോൽസവം സംഘടിപ്പിച്ചു.

രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ പ്രവേശനോത്സവം

വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത മജിഷ്യൻ രാജേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക പി.സീതാലക്ഷ്മി അധ്യക്ഷത വഹിച്ച യോഗത്തിൽ  അധ്യാപിക ശ്രീജ കെ ആശംസകൾ നേർന്നു  കണ്ണൂർ യുനിവേഴ്സിറ്റിയിൽ നിന്നും ഉയർന്ന വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളായ റിൻസ ഗംഗാധരൻ.കെ.പി, റിദ അബ്ദുൾ റഷീദ് തുടങ്ങിയ വിദ്യാർഥികളെ ആദരിച്ചു വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ,മജിഷ്യൻരാജേഷ് ചന്ദ്ര അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായി

പുതിയ അധ്യയന വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൻ്റെ വകയായി പഠനോപകരണങ്ങൾ സമ്മാനിച്ചു.

ഉദ്ഘാടന ചടങ്ങിനു സജിത ടി സ്വാഗതവും ജെയിംസ് സി ജോ ജോസഫ്നന്ദിയും പറഞ്ഞു.

ചിത്രകലാധ്യാപകൻ ടി.എം. സജീവൻ  

എം ശരണ്യ, എ.പി. റിഫാന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post