പ്രമോഷൻ ആനുകൂല്യങ്ങൾ നടപ്പിലാക്കണം
മയ്യഴി:ജീവനക്കാർക്ക് മുടങ്ങി കിടക്കുന്ന പ്രമോഷൻ ആനുകൂല്യങ്ങൾ ഉടനെ നടപ്പാക്കണമെന്ന്
രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പത്തു വർഷത്തിലേറെയായി വളരെ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സി.എസ്.ഒ ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് എ.വി. മഹിജ അധ്യക്ഷത വഹിച്ചു. ജെസിന ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
പി. ഫെമി, ബി. ബിപിൻ,
കെ. ശാരിക, എസ്. ആതിര എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : പി.ഫെമി (പ്രസി), എ.വി.മഹിജ (വൈ.പ്രസി), ബി. ബിപിൻ (സെക്ര), എസ്. ആതിര (ജോ. സെക്ര), ജൂലി (ഖജ).

Post a Comment